Post type: Book review, Date: 20-November-2020, Language: Malayalam
Author: S K Pottekkattu
1949 ൽ എസ് കെ പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കൻ യാത്രയുടെ വിവരണമാണ് “കാപ്പിരികളുടെ നാട്ടിൽ”. നവസ്വതന്ത്രയായ ഇന്ത്യയിൽ നിന്നും അഭിമാനിയായ ഒരു പൗരൻ നടത്തുന്ന യാത്ര. ആഫ്രിക്കൻ നാട്ടിലെ കോളനികളിൽ വെള്ളക്കാരന്റെ ഗുമസ്തനായി ജോലി ചെയ്യുന്ന മലയാളികൾ, കച്ചവടം ചെയ്യുന്ന ഗുജറാത്തി ബനിയകൾ, കൂലിപ്പണിയും മറ്റും ചെയ്യുന്ന തമിഴർ, എന്നിവർക്ക് പുറമെ ഗോവക്കാരും അടങ്ങുന്ന ഒന്നരലക്ഷത്തോളം വരുന്ന ഒരു ഇന്ത്യൻ സമൂഹം അവിടെ അന്ന് ജീവിച്ചിരുന്നു. അന്നത്തെ രാഷ്ട്രീയ പരിസ്ഥിതിയും ഇന്ത്യക്കാരനോടുള്ള ബ്രിട്ടീഷിന്റെ മനോഭാവവും വ്യക്തമാക്കുന്ന പത്രവാർത്തകളും, കണക്കുകളും മറ്റും ഉദ്ധരിച്ച് അദ്ദേഹം വരച്ചുകാട്ടുന്നു.
പല ഗോത്രങ്ങളായി ജീവിക്കുന്ന ആഫ്രിക്കൻ വംശജരുടെ സവിശേഷതകളും, അവരെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷ് ബുദ്ധിയും, ഈ രണ്ടു കൂട്ടരുടെയും ഇടയിൽ ജീവനത്തിനായി എത്തപ്പെട്ട ഇന്ത്യക്കാരനുമാണ് ആഫ്രിക്കൻ ഭൂമികയിൽ ഇടകലർന്ന് ജീവിക്കുന്നത്. ആഫ്രിക്കൻ വനങ്ങളുടെയും, നദികളുടെയും, വെള്ളച്ചാട്ടങ്ങളുടെയും വശ്യമനോഹാരിത ഒപ്പിയെടുക്കുന്നതിനൊപ്പം അവിടത്തെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും അദ്ദേഹം നടത്തുന്നു. വിക്ടോറിയ വെള്ളച്ചാട്ടത്തെ കുറിച്ചുള്ള വിവരണം വളരെ അധികം ആസ്വാദ്യകരമായിരുന്നു. അതുപോലെ തന്നെ വിജ്ഞാനപ്രദമായിരുന്നു സ്വഹിലി ഭാഷയെ കുറിച്ചുള്ള കുറിപ്പ്. വിശേഷിച്ച്, വൈദേശികരുടെ സമ്പർക്കം മൂലം അത് കടം കൊണ്ട അറബി, ഇംഗ്ലീഷ്, ഹിന്ദി വാക്കുകൾ.
ആകെ മുഷിപ്പിച്ച ഒരു കാര്യം ആഫ്രിക്കക്കാരെ തരം താഴ്ത്തി സംബോധന ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ആണ്. “കാപ്പിരി” ആയും “ബുദ്ധിശൂന്യൻ” ആയും “മരത്തലയൻ” ആയും മറ്റുമാണ് ആഫ്രിക്കൻ വംശജരെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. നാട്ടുകാരായ ആഫ്രിക്കക്കാർക്കൊപ്പം ഇന്ത്യക്കാരെ കരുതരുത്, ഇന്ത്യക്കാർക്ക് വെള്ളക്കാർക്കും നാട്ടുകാർക്കും ഇടയിൽ ഉള്ള സ്ഥാനം വേണം എന്നിങ്ങനെ ഉള്ള ആവശ്യങ്ങൾ മുൻനിർത്തി ആയിരുന്നു ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സമരം ചെയ്തത് എന്ന് വേറെ ഒരിടത്ത് വായിച്ചതോർക്കുന്നു. ഒരു പക്ഷെ, അന്നത്തെ കാലത്തുള്ള പൊളിറ്റിക്കൽ കോമ്പസ് വച്ച് നോക്കുമ്പോൾ വളരെ സ്വാഭാവികമായ ഒന്നായിരിക്കാം ഈ ഉച്ചനീചവീക്ഷണം എങ്കിലും അത് വായിച്ചപ്പോൾ ഒരു കല്ലുകടി ആയി തോന്നി.
English translation by ChatGPT
“In the Land of the Kappiris” is an account of S.K. Pottekkatt’s 1949 journey through Africa. It’s a journey of a proud citizen from newly independent India. At that time, about 150,000 Indians lived in African colonies, including Malayalis working as clerks for the British, Gujarati Banias engaged in trade, Tamils working as laborers, and a significant number of Goans. Through newspaper reports and statistics, Pottekkatt reveals the political environment of the time and the British attitudes toward Indians.
The book also depicts the distinct characteristics of African tribes, the British tactics in exploiting them, and the Indians who arrived between these two communities seeking a livelihood. While capturing the enchanting beauty of African landscapes—its forests, rivers, and waterfalls—Pottekkatt investigates its social and political contexts. The description of Victoria Falls is highly enjoyable, and the note on the Swahili language is equally informative, especially on how Swahili borrowed Arabic, English, and Hindi words due to foreign contact.
One disturbing aspect is the way Pottekkatt refers to Africans, using terms like “Kappiri,” “brainless,” and “blockhead.” This attitude brings to mind what I read elsewhere about how, during Gandhi’s early years in South Africa, he argued that Indians should not be equated with native Africans but should occupy a place between the British and the locals. Though such views may reflect the political compass of that time, reading it now feels quite unsettling.