Arjun Varma R.

Samudrashila

Post type: Book review, Date: 29-August-2020, Language: Malayalam

Author: Subhash Chandran

മഹാഭാരതത്തിൽ വ്യാസൻ എഴുതാതെ പോയതും, സഹസ്രാബ്ദങ്ങൾക്ക് ശേഷം ഇന്നും “അംബ”മാർ തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഉപാധികളില്ലാത്ത സ്നേഹം അന്വേഷിച്ചുള്ള ഒരു യാത്രയാണ് ഈ നോവലിലെ അംബയുടേതും. ഇതിലെ തന്നെ കഥാപാത്രമായ എഴുത്തുകാരന്റെ യാത്രയാകട്ടെ, അംബയെയും അവളിലൂടെ സ്ത്രീ എന്ന പ്രഹേളികയെ അറിയാനും.

കോഴിക്കോട് നഗരിയുടെ മിഥ്യ-തഥ്യകൾക്കിടയിലെവിടെയോ ഉള്ള ഒരു തലത്തിലാണ് വളരെ കുറച്ച് കഥാപാത്രങ്ങൾ ജീവിക്കുന്ന ഈ കഥ നടക്കുന്നത്. പരസ്പരം മത്സരിക്കുന്ന യാഥാർത്ഥ്യങ്ങളുടെയും, സങ്കല്പങ്ങളുടെയും വൈചിത്ര്യങ്ങൾ, കഥയേത് ജീവിതമേത് എന്ന ചോദ്യം നോവലിലുടനീളം നിഗൂഢമായി പ്രതിധ്വനിപ്പിക്കുന്നു.

സ്ത്രീയായും പുരുഷനായും പിറക്കുന്ന മനുഷ്യർ ഇണയിൽ പൂർണ്ണത അന്വേഷിക്കുന്നതും, ഈ അന്വേഷണത്തിൽ സ്ത്രീ പുരുഷനേക്കാൾ വലിയ മനുഷ്യനാവുന്നതും അംബയുടെ ജീവിതത്തിലൂടെയും അവരുടെ ജീവിതത്തിലെ മറ്റ് സ്ത്രീകളിലൂടെയും വെളിവാകുന്നു. രോഗിയായ തന്റെ മകനും പുരുഷവർഗ്ഗത്തിലെ ഒരംഗം മാത്രമാണെന്ന തിരിച്ചറിവിലും, മറ്റെല്ലാത്തിലും മീതെ ശരീരസുഖം തേടി അലയുന്ന അവനെ പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ അവൾക്ക് കഴിയുന്നത് ഈ സത്യത്തിന്റെ പ്രകാശനമാണ്.

വളരെ സുന്ദരമായ ഭാഷാപ്രയോഗം കൊണ്ടും, അതിസൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ടും വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാൻ നോവലിന് കഴിയുന്നു. വെള്ളിയാങ്കല്ലെന്ന ബിംബം വളരെ മനോഹരമായാണ് കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. കാലത്തിനും കാലനും ഇടയിൽ വിശ്രമിക്കാനുള്ള ഒരു പെരുവഴിയമ്പലം… ഓർമ്മകളുടെയും സങ്കല്പങ്ങളുടെയും മഹാസാഗരത്തിനു നടുവിൽ യാഥാർഥ്യത്തിന്റെ ശിലാകൂടം…

അംബയുടെ വിമർശനം തന്നെയാണ് എനിക്കും പരാതിയായി ഉള്ളത്, ആത്മരതി കുറച്ചധികമല്ലേ എന്ന്. ഒരുപക്ഷെ, നോവലിൽ പറയുന്നത് പോലെ മഹാബലിയെ മുതൽ ഇങ്ങോട്ട്, ചവിട്ടി താഴ്ത്തി മാത്രം ശീലിച്ച ഒരു ജനതയുടെ ഭാഗമായി പിറന്നതാവാം ഈ പരാതിക്ക് പിന്നിലുള്ള കുഴപ്പം. എല്ലാവരും അവരവരുടെ കഥകളിൽ നായകനോ നായികയോ ആയിരിക്കുകയും മറ്റുള്ളവർ പല തരം വേഷങ്ങളിൽ വരികയും ചെയ്യുന്ന തിരനാടകങ്ങളാണല്ലോ ഓരോ ജീവിതങ്ങളും. അങ്ങനെ നോക്കുമ്പോൾ, കഥാകാരന് സ്വകഥാപാത്രത്തെ പറ്റി മതിപ്പുണ്ടാവുന്നത് സ്വാഭാവികമാണ്.

വിഷാദവും, നിരാശയും നിറഞ്ഞു നിൽക്കുന്ന ഒരു കഥയാണെങ്കിലും വായിച്ചു തുടങ്ങിയാൽ പൂർത്തിയാക്കാതെയിരിക്കാൻ കഴിയാത്ത പുസ്തകം.

English translation generated with ChatGPT

This novel tells the story of Amba, who embarks on a journey in search of unconditional love—something Vyasa left unwritten in the Mahabharata, and something that countless “Ambas” continue to seek even millennia later. Alongside, the author-character in the novel undertakes a journey to understand both Amba and the enigma of womanhood through her.

Set in an obscure layer within the mythical and real worlds of Kozhikode, this story unfolds with a very small cast of characters. The novel resonates with the mystery of competing realities and imaginations, blurring the line between what is story and what is life.

Through Amba’s life and the lives of other women around her, the novel reveals how men and women, born with the desire to find completion in a partner, often find that women surpass men in their pursuit of true humanity. Amba’s unconditional love for her ailing son—even as she realizes he is just another man in the world, seeking nothing more than physical pleasure—reflects this deep understanding.

The novel captivates readers with its beautiful language and finely crafted observations. The symbol of the “silver rock” is beautifully woven into the story, serving as a metaphor for a vast roadside temple where time itself rests, and where the stone sanctuary of reality stands amid the vast ocean of memories and dreams.

Amba’s critique mirrors my own complaint: there is perhaps a little too much self-indulgence here. Yet, as the novel suggests, perhaps this flaw stems from being part of a society, from Mahabali’s era onward, that has been trained to constantly push down and subdue. After all, every life is like a theater where everyone is a hero or heroine in their own story, while others play various roles around them. Seen this way, it’s only natural that the author should feel admiration for their own character.

Though filled with melancholy and despair, it’s a book that, once begun, is hard to put down.