Post type: Book review, Date: 23-May-2020, Language: Malayalam
Author: Vaikom Muhammed Basheer
1939 മുതൽ ബഷീർ മരിക്കുന്നത് വരെ എഴുതിയ ചില ലേഖനങ്ങളും ചെറുകഥകളും അടങ്ങുന്ന ഒരു സമാഹാരമാണ് രണ്ടു ഭാഗങ്ങളുള്ള ഈ പുസ്തകം. ആദ്യ ഭാഗത്ത് ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒൻപതിൽ എഴുതിയ പല ചെറുകഥകളും കുറിപ്പുകളുമാണ്. സരസമാണെങ്കിൽ തന്നെയും ഈ ഭാഗത്തിൽ കുറച്ച് ഗൗരവസ്വഭാവമുള്ള കൃതികളാണ് ഉള്ളത്. രണ്ടാം ഭാഗത്തിലുള്ള എഴുത്തുകൾ പിൽക്കാലത്തുള്ളവയാണ്. തകഴിയുടെ പിശുക്കും, സുകുമാർ അഴീക്കോടിന്റെ സാഗരഗർജ്ജനവും, ഷാൻ രണ്ടാമനും, മാങ്കോസ്റ്റിൻ മരവും, അടുത്ത ചങ്ങാതിയായ പോഞ്ഞിക്കര റാഫിയും, സുഹൃത്തുക്കളായ പ്രേംനസീറും, പൊൻകുന്നം വർക്കിയും, മാമ്മൻ മാപ്പിളയും, ആദ്യ കാമുകി “തങ്ക”വും, ബഷീറിന്റെ കൂട്ടുകാരികളായ പ്രേതങ്ങളും മറ്റുമാണ് വിഷയങ്ങൾ. ബഷീറിന്റെ “ജീവിതം അനുഗ്രഹമാണ്” എന്ന ലേഖനത്തിലുള്ള പ്രപഞ്ചത്തിന്റെ വർണ്ണനം അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. തന്റെ ചിന്തകൾ കൊണ്ട് എന്നും അദ്‌ഭുതപ്പെടുത്താറുള്ള ബഷീർ ഇവിടെയും പതിവ് തെറ്റിക്കുന്നില്ല. മഹാത്മാ ഗാന്ധിയെ കുറിച്ച് പലരും പറഞ്ഞതായി വായിച്ചിട്ടുണ്ട്, ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്ന്. ബഷീറിന്റെ കാര്യത്തിലും ഇത് സത്യമാണ് എന്ന് തോന്നുന്നു.
English translation generated by ChatGPT
This two-part book is a collection of articles and short stories written by Vaikom Muhammad Basheer from 1939 until his death. The first part features short stories and notes written in 1939. Though lively, this section also contains some serious works. The writings in the second part are from his later years. Subjects include the stinginess of Thakazhi, the oceanic roars of Sukumar Azhikode, Shan II, the mangosteen tree, his close friend Ponjikkara Rafi, friends like Prem Nazir, Ponkunnam Varkey, Mammen Mappila, his first love Thankam and his companion “ghosts”.
In Basheer’s essay, “Life is a Blessing,” his description of the universe is, quite literally, astonishing. Known for the surprising depth of his thoughts, Basheer doesn’t fail to impress here either. Many have said about Mahatma Gandhi that future generations may find it hard to believe such a person existed. I feel the same could be true for Basheer as well.